
കൊണ്ടോട്ടി : കെ എസ് ഇ ബിയുടെ അനാസ്ഥയില്‍ ഗൃഹനാഥന് ജീവന്‍ നഷ്ടമായി. കൊണ്ടോട്ടി നീറാട് ആണ് സംഭവം. നീറാട് സ്വദേശി മങ്ങാട്ട് മുഹമ്മദ് ഷാ (58) ആണ് മരിച്ചത്. വീടിന്റെ പിന്നിലെ തോട്ടത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ഇന്നലെ രാത്രി വൈദ്യുതിലൈന്‍ പൊട്ടി വീണത് രാത്രി തന്നെ ഫോണില്‍ വിവരം അറിയിച്ചിരുന്നു. പക്ഷേ ഇന്ന് ഒരു മണിവരെ ഓഫ് ആക്കിയിരുന്നില്ല. ഇതാണ് അബദ്ധത്തില്‍ മുഹമ്മദ് ഷാ ലൈനില്‍ തട്ടി മരണപ്പെടാന്‍ കാരണമായത്.
വീടിന്റെ പിന്നിലെ തോട്ടത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. മുഹമ്മദ് ഷായെ തോട്ടത്തില്‍ നിലത്ത് വീണുകിടക്കുന്ന നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരെ വിവരമറിയിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.