പുതുവത്സരം ‘ അടിച്ചു ‘ പൊളിച്ചു ; പിടിയിലായത് 3000 പേര്‍, ഏറ്റവും കൂടുതല്‍ കേസുകള്‍ ഇരുചക്രവാഹനങ്ങള്‍ക്കെതിരെ

ഹൈദരാബാദ്: പുതുവത്സര രാവില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് 3000 ലധികം പേരെ പിടികൂടി ഹൈദരാബാദ് പൊലീസ്. പിടിയിലായവരില്‍ 13 പേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. മിക്ക സംഭവങ്ങളുമുണ്ടായത് പുലര്‍ച്ചെ 1 നും 4 നും ഇടയിലാണെന്നും 1988ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരം ഡ്രൈവിംഗ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ഹൈദരാബാദില്‍ 1241ഉം സൈബരാബാദില്‍ 1243ഉം രചകൊണ്ടയില്‍ 517 കേസുകളുമാണ് മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റര്‍ ചെയ്തത്. ആകെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കെതിരെ ഹൈദരാബാദില്‍ 1066 കേസുകളും സൈബരാബാദ് പൊലീസ് 938 കേസുകളും രചക്കൊണ്ട പൊലീസ് 431 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. നാല് ചക്ര വാഹനങ്ങളുടെ കാര്യത്തില്‍ ഹൈദരാബാദ് പൊലീസ് 135 പേര്‍ക്കെതിരെയും സൈബരാബാദില്‍ 275 കേസുകളും രചകൊണ്ട പൊലീസ് 76 പേര്‍ക്കെതിരെയും കേസെടുത്തു.

error: Content is protected !!