Monday, August 11

കെഎസ്ആര്‍ടിസി ബസ് സ്‌കൂള്‍ ബസിന്റെ പിന്നിലിടിച്ച് അപകടം ; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് സ്‌കൂള്‍ ബസിന്റെ പിന്നിലിടിച്ച് അപകടം. ആറ്റിങ്ങല്‍ ആലംകോട് ആണ് അപകടം നടന്നത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടു മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പുറകില്‍ കെഎസ്ആര്‍ടിസി ഇടിക്കുകയായിരുന്നു.

ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഏഴ് കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ബസ്സിലുണ്ടായിരുന്നു. പിന്‍സീറ്റിലിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ഥികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതാണെന്നാണ് ആറ്റിങ്ങല്‍ പൊലീസിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

error: Content is protected !!