എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം ; ചികിത്സയിലിരുന്ന ബസ് യാത്രികന്‍ മരിച്ചു, മരണം രണ്ടായി

എടപ്പാള്‍ : സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെഎസ്ആര്‍ടിസി പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ബസ് യാത്രക്കാരന്‍ മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ആന്തിയൂര്‍ സ്വദേശി സുകുമാരന്‍ ആണ് മരണപെട്ടത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ സംഭവ സ്ഥലത്ത് വച്ച് തന്നെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ പാലക്കാട് പുതുശ്ശേരി സ്വദേശി രാജേന്ദ്രന്‍ മരണപെട്ടിരുന്നു.

തിരുവനന്തുരത്തുനിന്നു മലപ്പുറത്തേക്കു പോവുകയായിരുന്ന സ്വിഫ്റ്റ് ബസ് എതിരെ വന്ന പിക്ക്അപ്പ് വാനില്‍ ഇടിച്ചായിരുന്നു അപകടം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗത്തില്‍ എത്തിയ ബസ് പികപ്പ് വാനില്‍ ഇടിച്ചു 30മീറ്ററോളം മുന്നിലേക്ക് പോയതിനു ശേഷം ആണ് ബസ് നിന്നത്. ഡ്രൈവര്‍ അടക്കം ഒമ്പത് പേര്‍ക്ക് പരിക്ക് ഉണ്ട്. അപകടം നടന്ന ഉടനെ വാന്‍ ഡ്രൈവറെ പുറത്തെടുക്കാനായിരുന്നില്ല. ഡ്രൈവിങ് സീറ്റില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ രണ്ടു മണിക്കൂറിനുശേഷമാണു വാഹനം വെട്ടിപ്പൊളിച്ചു പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴോടെയാണ് മരണം.

error: Content is protected !!