പരപ്പനങ്ങാടി : വയനാട് ഉരുള്‍പൊട്ടലില്‍ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി പരപ്പനങ്ങാടിയിലെ കുടുംബശ്രീ അംഗങ്ങള്‍ സ്വരുപിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. നഗരസഭ 15-ാം ഡിവിഷനിലെ കുടുംബശ്രീ ഗ്രൂപ്പ് അംഗങ്ങള്‍ സ്വരൂപിച്ച 25,390 രൂപയാണ് നഗരസഭകുടുംബശ്രീ ഓഫീസില്‍ വെച്ച് നഗരസഭ സിഡിഎസ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ വെച്ച് ഡിവിഷന് കൗണ്‍സിലര്‍ എം. സമീര്‍ പരപ്പനങ്ങാടി കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ റഹിയാനത്തിന് കൈമാറിയത്.
പരപ്പനങ്ങാടി സിഡിഎസ് മെമ്പര്‍മാര്‍ക്കുള്ള പരിശീലന പ്രവര്‍ത്തനവുമായി തിരുവനന്തപുരത്ത് നിന്നും നഗരസഭയിലെത്തിയ മെന്റര്‍ ഷീല മുഖ്യാതിഥിയായിരുന്നു. ഡിവിഷനില്‍ 23 കുടുംബശ്രീയുള്ളതില്‍ സജീവമായ 22 കുടുംബശ്രീ അംഗങ്ങളില്‍ നിന്നാണ് ഈ തുക സമാഹരിച്ചത്. ഒരു കുടുംബശ്രീ പ്രവര്‍ത്തനരഹിതമാണ്. ചടങ്ങില്‍ സി ഡി എസ് അംഗങ്ങളായ ഷാജിമോള്‍, സുബൈദ, ഷീന , സാജിത ,കുടുംബശ്രീ അക്കൗണ്ടന്റ് ജിംഷി എന്നിവരും സന്നിഹിതരായിരുന്നു.