വയനാട് ഉരുള്‍പൊട്ടല്‍ ; ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി കുണ്ടൂര്‍ പി എം എസ് ടി കോളേജ് എന്‍എസ്എസ് യൂണിറ്റ്, പഠനോപകരങ്ങള്‍ അടക്കം ശേഖരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി കൈക്കോര്‍ത്ത് കുണ്ടൂര്‍ പി എം എസ് ടി കോളേജ് എന്‍എസ്എസ് യൂണിറ്റ്. കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, പുതപ്പ് തുടങ്ങിയവ ഉള്‍പ്പെടുന്ന സാധനങ്ങള്‍ ശേഖരിച്ചു. മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ ഒരുക്കിയിട്ടുള്ള കളക്ഷന്‍ സെന്ററില്‍ എത്തിക്കാനായി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ കെ. ഇബ്രാഹിം എന്‍. എസ്. എസ് വളണ്ടിയര്‍മാര്‍ക്ക് കൈമാറി.

എൻഎസ് എസ് പ്രോഗ്രാം ഓഫീസര്‍ പി സിറാജ്ജുദ്ദീന്‍, ഇംഗ്ലീഷ് വിഭാഗം മേധാവി ഫാത്തിമ ഷഹല, വളണ്ടിയര്‍ സെക്രട്ടറിമാരായ മുഹമ്മദ് ഫാരിസ്, ഫാത്തിമ ഫിദ, സൈനബ ജസ്ലി, മറ്റ് അധ്യാപകരും, എന്‍എസ്എസ് വളണ്ടിയര്‍മാരും സന്നിഹിതരായി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!