
പറപ്പൂര്‍ : കോണ്‍ക്രീറ്റ് ചെയ്ത പറപ്പൂര്‍ കുറ്റിയാപ്ര മണ്ണാറുണ്ട് റോഡ് ഉദ്ഘാടനം ചെയ്തു. പി കെ കുഞ്ഞാലികുട്ടി എം എല്‍ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ പ്രവര്‍ത്തി നടത്തിയത്. റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി സലീമ ടീച്ചര്‍ നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ടി അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. ഇ കെ സെയ്ദുബിന്‍, വി എസ് ബഷീര്‍ മാസ്റ്റര്‍, ഷറഫുദ്ദീന്‍ ഹുദവി, ഒ പി അസൈന്‍ ഹാജി,എം മൊയ്തുട്ടി, കെ ടി റാഫി, ടി അസദ് എന്നിവര്‍ പ്രസംഗിച്ചു.