വേങ്ങര: 33-ാമത് പാരീസ് ഒളിമ്പിക്‌സിന് പിന്തുണയുമായി എ എം എല്‍ പി എസ് കുറ്റൂരിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ദീപശിഖാ പ്രയാണം നടത്തി. വളരെ ആവേശത്തോട് കൂടിയാണ് കുട്ടികള്‍ 33 ാമത് പാരീസ് ഒളിമ്പിക്‌സിനെ വരവേറ്റത്. പ്രധാന അധ്യാപകന്‍ പിഎന്‍ പ്രശോഭില്‍ നിന്നും സ്‌പോര്‍ട്‌സ് ലീഡര്‍ ആയ മുഹമ്മദ് റബീഹ് സി ദീപശിഖ ഏറ്റുവാങ്ങുകയും
പാക്കടപ്പുറായ അങ്ങാടിയെ വലം വെച്ച് വനിതാ ക്യാപ്റ്റനായ ഫാത്തിമ റിന്‍ഷ പി എ ഏറ്റുവാങ്ങി കുട്ടികളുടെ കൂട്ടയോട്ടത്തോട് കൂടി സ്‌കൂളിനെ വലം വെച്ച് ദീപശിഖ സ്‌പോര്‍ട്‌സ് മിനിസ്റ്ററായ നൗഫല്‍ മാഷിന് കൈമാറി. തുടര്‍ന്ന് അസംബ്ലി ചേരുകയും ഒളിമ്പിക്‌സ് പ്രതിജ്ഞ ഏറ്റു ചൊല്ലുകയും ചെയ്തു.
ദീപശിഖ പ്രയാണത്തിലൂടെ കുട്ടികളിലും സമൂഹത്തിലും ഒളിമ്പിക്‌സിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ചും മെഡലുകള്‍ നേടിയ മുന്‍ കായിക താരങ്ങളെ കുറിച്ചും നൗഫല്‍ മാസ്റ്റര്‍ വിവരണം നല്‍കി. ഇതോടൊപ്പം തന്നെ സെപ്റ്റംബറില്‍ നടക്കുന്ന സ്‌കൂള്‍ ഉപജില്ല കായികമേളയ്ക്കുള്ള പരിശീലനം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് അധ്യാപകരായ ഖദീജ,പ്രീത, നിതിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.