തലമുറ സംഗമത്തിനൊരുങ്ങി തിരൂരങ്ങാടി ജി എം.എല്‍ പി സ്‌കൂള്‍

തിരൂരങ്ങാടി : ശതഭേരി നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് തിരൂരങ്ങാടി ജി എം.എല്‍ പി സ്‌കൂളിലെ 60 വയസ് കഴിഞ്ഞ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കായ് സ്മൃതി സുഗന്ധമൊരുക്കുകയാണ് താഴെ ചിന ജി.എം.എല്‍ പി സ്‌കൂള്‍ സ്റ്റാഫും പി ടി എ യും. ജനുവരി 2 ന് സിമൃതി സുഗന്ധം എന്ന പേരി നടക്കുന്ന തലമുറ സംഗമം തിരൂരങ്ങാടി നഗരസഭ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.പി.എസ്. ബാവ ഉദ്ഘാടനം ചെയ്യും. അരിയല്ലൂര്‍ ജിയുപിഎസ് അധ്യാപകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ ജലീല്‍ പരപ്പനങ്ങാടി വിശിഷ്ടാതിഥിയാകും.

error: Content is protected !!