ഒഴൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി.രാധ വിജയിച്ചു. 51 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തത്. ബിജെപി മൂന്നാം സ്ഥാനത്തായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെപി രാധക്ക് 427 വോട്ട് ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി ലീല മഠത്തിലിന് 366 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി കച്ചേരിത്തറ സുരക്ക് 376 വോട്ടുമാണ് ലഭിച്ചത്.
ഉപതെരഞ്ഞെടുപ്പില്‍ 84.64 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. നിലവില്‍ 18 സീറ്റില്‍ 9 യുഡിഎഫും, എട്ട് എല്‍ഡിഎഫുമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചതോടെ പഞ്ചായത്തില്‍ സീറ്റുകള്‍ തുല്യമായി. വാര്‍ഡംഗമായിരിക്കെ ക്രിമിനല്‍ കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ബിജെപി ജില്ലാ കമ്മിറ്റിയംഗമായ പി പി ചന്ദ്രനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പ്പിച്ചു. ഇതേത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സിപിഐ എം താനൂര്‍ ഏരിയ കമ്മറ്റി അംഗമായിരുന്ന ബാലകൃഷ്ണന്‍ചുള്ളിയത്തിനെ വെട്ടികൊല്ലാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് പി പി ചന്ദ്രന്‍.