Friday, October 24

എൽഡിഎഫ് തിരൂരങ്ങാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ചെമ്മാട്ട് തുറന്നു

തിരൂരങ്ങാടി : എൽഡിഎഫ് തിരൂരങ്ങാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ചെമ്മാട്ട് തുറന്നു. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി തയ്യിൽ അലവി അധ്യക്ഷനായി. ജി സുരേഷ് കുമാർ, സി പി അൻവർ സാദത്ത്, എം ഹംസക്കുട്ടി, എം സിദ്ധാർത്ഥൻ, മലയിൽ പ്രഭാകരൻ, കമ്മു കൊടിഞ്ഞി എന്നിവർ സംസാരിച്ചു. വി പി സോമസുന്ദരൻ സ്വാഗതവും അഡ്വ. സി ഇബ്രാഹീം കുട്ടി നന്ദി പറഞ്ഞു.

error: Content is protected !!