കഴിഞ്ഞ 10 വര്‍ഷത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ രാജ്യത്തെ ജനങ്ങളെ പരസ്പരം വേര്‍തിരിക്കുന്നതും, ഭിന്നിപ്പുണ്ടാക്കുന്നതും ; മന്ത്രി വി ആബ്ദുറഹ്‌മാന്‍

താനൂര്‍ : കഴിഞ്ഞ 10 വര്‍ഷമായി കേന്ദ്ര സര്‍ക്കാരെടുത്തിട്ടുള്ള തീരുമാനങ്ങള്‍ രാജ്യത്തെ ജനങ്ങളെ പരസ്പരം വേര്‍തിരിക്കുന്നതും, ഭിന്നിപ്പുണ്ടാക്കുന്നതുമാണെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഇന്ത്യ ലക്ഷ്യം വച്ചിരുന്ന മതേതര ജനാധിപത്യം എന്നതില്‍ നിന്നും പുറത്തേക്ക് പോകുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മീനടത്തൂരില്‍ സി പ്രഭാകരന്‍ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി സമദ് താനാളൂര്‍ സംസാരിച്ചു. പി സിറാജ് സ്വാഗതവും ഉനൈസ് നന്ദിയും പറഞ്ഞു.

അരീക്കാട് നടന്ന പരിപാടിയില്‍ എന്‍ മുജീബ് ഹാജി അധ്യക്ഷനായി. എല്‍ഡിഎഫ് താനൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ ടി ശശി, സുലൈമാന്‍ അരീക്കാട്, പി സിറാജ് എന്നിവര്‍ സംസാരിച്ചു. എന്‍ ആദില്‍ സ്വാഗതവും റാഫി മുല്ലശ്ശേരി നന്ദിയും പറഞ്ഞു.

പുത്തന്‍തെരുവില്‍ താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക അധ്യക്ഷയായി. കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി നൗഷാദ് താനൂര്‍ സംസാരിച്ചു. വി വി സത്യാനന്ദന്‍ സ്വാഗതവും വാര്‍ഡംഗം കെ വി ലൈജു നന്ദിയും പറഞ്ഞു.

നിറമരുതൂര്‍ മൂച്ചിപ്പടിയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പ്രേമ അധ്യക്ഷയായി. എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ ഒ സുരേഷ്ബാബു, പഞ്ചായത്തംഗം കെ ഹസീന തുടങ്ങിയവര്‍ സംസാരിച്ചു. എ അശോകന്‍ സ്വാഗതം പറഞ്ഞു.

കുമാരന്‍പടിയില്‍ നടന്ന ടി രാമന്‍ അധ്യക്ഷനായി. പി സിറാജ്, പി വിനേശന്‍ സംസാരിച്ചു. എ പ്രമോദ് സ്വാഗതവും വി പി അഭിജിത്ത് നന്ദിയും പറഞ്ഞു.

error: Content is protected !!