Thursday, November 27

ലെന്‍സ്‌ഫെഡ് പരപ്പനങ്ങാടി യൂണിറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

പരപ്പനങ്ങാടി: ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ഫെഡറേഷന്‍(ലെന്‍സ്‌ഫെഡ്) പരപ്പനങ്ങാടി യൂണിറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പുളിക്കലകത്ത് പ്ലാസ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കണ്‍വെന്‍ഷന്‍ നഗരസഭാധ്യക്ഷന്‍ പി.പി. ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പി. സുധീര്‍ അധ്യക്ഷത വഹിച്ചു. കെ.കെ. അമീര്‍, സനില്‍ നടുവത്ത്, വി.എം. റിയാസ്, ടി.പി. ഹര്‍ഷല്‍, കെ.പി. അഷ്‌റഫ്, ഗിരീഷ് തോട്ടത്തില്‍, കെ. ഇല്ല്യാസ്, കെ.പി. ഷറഫുദ്ദീന്‍, ഷനീബ് മൂഴിക്കല്‍, എം.ടി. ഫൈസല്‍, കെ. അസ്ഹറുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

error: Content is protected !!