എ ആർ നഗറിലെ കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

Copy LinkWhatsAppFacebookTelegramMessengerShare

കുന്നുംപുറം, കൊടുവായൂർ, കൊളപ്പുറം ടൗണിലെ ഭക്ഷ്യ വില്പന ശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ എ ആർ നഗർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി.ഭക്ഷ്യ യോഗ്യമല്ലാത്തവ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഏതാനും സ്ഥാപനങ്ങളിൽ നിയമനടപടികളുടെ ഭാഗമായുള്ള ലീഗൽ നോട്ടീസ് നൽകി.
അടുത്ത ദിവസങ്ങളിലും. കർശന പരിശോധന തുടരുമെന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അറിയിച്ചു.
പരിശോധന സംഘത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ടി. മുഹമ്മദ്‌ ഫൈസൽ, സി കെ നാസർ അഹമ്മദ്, എം. ജിജിമോൾ, രഞ്ജു. സി എന്നിവരുണ്ടായിരുന്നു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!