എ ആർ നഗറിൽ ഭവന സന്ദർശനം തുടങ്ങി

എ ആർ നഗർ : മഴക്ക് മുൻപേ വീടുകളിലും സ്ഥാപനങ്ങളിലും നടത്തേണ്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് പരിശീലനം നേടിയ ഹെൽത്ത് സ്ക്വാഡ് അംഗങ്ങളുടെ സന്ദർശനം പഞ്ചായത്ത് പ്രസിഡൻ്റ് ലിയാഖത്തലി കാവുങ്ങൻ ഉത്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, ഹെൽത്ത് സ്ക്വാർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വാർഡുകളിൽ വിതരണം ചെയ്യാനുള്ള ആരോഗ്യ ശുചിത്വ നിർദ്ദേശങ്ങൾ അടങ്ങിയ പ്രതിക പ്രസിഡൻ്റിൻ നിന്നും വീട്ടുടമസ്ഥൻ ഏറ്റുവാങ്ങി. കൂടാതെ സൂര്യഘാതം തടയുന്നതിനുള്ള നിർദ്ദേശ ങ്ങൾ അടങ്ങിയ നോട്ടീസ് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ക്വാർഡ് അംഗങ്ങൾ ഗൃഹസന്ദർശനം നടത്തുകയും ആരോഗ്യ ബോധവത്കരണം നൽകുകയും , ഉറവിട നശീകരണ പ്രവർത്തനം ഉർജ്ജിത മാക്കുകയും ചെയ്യും.

error: Content is protected !!