
പൊന്നാനി : പൊന്നാനി നഗരസഭാ ആരോഗ്യ വിഭാഗവും പൊന്നാനി ഫുഡ് സേഫ്റ്റി വിഭാഗവും സംയുക്തമായി പൊന്നാനി നഗരസഭാ പരിധിയിലെ ഹോട്ടലുകള്‍, ഇറച്ചിക്കടകള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ഉപ്പിലിട്ട ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തി. പരിശോധനയില്‍ പോരായ്മകള്‍ കണ്ടെത്തിയ സഫ ഹോട്ടല്‍, നിളയോരപാതയിലുള്ള ഉപ്പിലിട്ട ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നല്‍കി.
മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. വൃത്തിഹീനവും ശുദ്ധിയില്ലാത്തതുമായ വെള്ളമുപയോഗിച്ചുള്ള സോഡ, കുലുക്കി സര്‍ബത്ത് മുതലായവയുടെ വില്‍പ്പന നഗരസഭാ പരിധിയില്‍ നിരോധിച്ചു. പൊന്നാനി നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ പി.വി സുബ്രഹ്‌മണ്യന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ വിനീത, നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മോഹനന്‍, ഹുസൈന്‍, പവിത്രന്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.