എ ആര്‍ നഗറില്‍ ഭക്ഷണ പാനീയ സ്ഥാപനങ്ങളില്‍ രാത്രികാല പരിശോധന, ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരൂരങ്ങാടി : മഞ്ഞപ്പിത്ത മടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ഫുഡ് സേഫ്റ്റിയും ആരോഗ്യ വകുപ്പും ചേര്‍ന്ന് എആര്‍ നഗര്‍ പഞ്ചായത്തില്‍ രാത്രികാല പരിശോധന ഉര്‍ജ്ജിതമാക്കി. പരിശോധനയില്‍ ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും, ഉപ്പിലിട്ട ഭക്ഷണ പദാര്‍ത്ഥത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.

നോമ്പ് കാലത്ത് വഴിയോര കച്ചവടക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായിട്ടാണ് എആര്‍ നഗര്‍ ആരോഗ്യ കേന്ദ്രവും ഫുഡ് സേഫ്റ്റിയും ചേര്‍ന്ന് പരിശോധന ആരംഭിച്ചത്. ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ളം പരിശോധിച്ച റിപ്പോര്‍ട്ട് എന്നിവ സൂക്ഷിക്കാത്ത സ്ഥാപനങ്ങള്‍, വൃത്തിഹീന മായ സാഹചര്യത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നീവയ്ക്കാണ് നോട്ടീസ് നല്‍കിയത്. പേരും കൃത്യമായ വിവരങ്ങളും അടയാളങ്ങളും രേഖപ്പെടു ത്തിയിട്ടില്ലാത്ത കമ്പനികളുടെ സ്‌ക്വാഷുകള്‍, കളര്‍ പദാര്‍ത്ഥങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശവും ആരോഗ്യ വകുപ്പ് നല്‍കി .

പരിശോധനയ്ക്ക് ഫുഡ് സേഫ്റ്റി ഓഫീസര്‍ ഷിജോ, എ ആര്‍ നഗര്‍ കുടുംബാരോഗ്യം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ ടി , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിഷ പി എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!