പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ‘ലിറ്റിൽ കൈറ്റ്സ്’ പദ്ധതിയിലെ സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിൽ ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ ഒന്നാമതെത്തി. ഗവ. രാജാസ് എച്ച്.എസ്. എസ്. കോട്ടക്കൽ രണ്ടാം സ്ഥാനവും ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഉപജില്ലാ തലത്തിൽ മികച്ച യൂണിറ്റുകളായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾ:
അരീക്കോട് – എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്.
എടപ്പാൾ – ഗവ. ടി.എച്ച്.എസ്. കോക്കൂർ.
കൊണ്ടോട്ടി – ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി.
കുറ്റിപ്പുറം – ജി.എച്ച്.എസ്.എസ്.
കുറ്റിപ്പുറം.
മലപ്പുറം – ഡി.യു.എച്ച്.എസ് പാണക്കാട്.
മഞ്ചേരി – എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി
മങ്കട – എൻ.എച്ച്.എസ്.എസ്. കൊളത്തൂർ.
മേലാറ്റൂർ – ജി.എച്ച്.എസ്.എസ് പട്ടിക്കാട്
നിലമ്പൂർ – എം.ടി.എച്ച്.എസ്.എസ്. ചുങ്കത്തറ
പരപ്പനങ്ങാടി – ഒ.എച്ച്.എസ്.എസ്. തിരൂരങ്ങാടി.
പെരിന്തൽമണ്ണ – ജി.എച്ച്.എസ്.എസ്. ആനമങ്ങാട്
പൊന്നാനി – എം.ഐ. ഗേൾസ് എച്ച്.എസ്.എസ് പുതുപൊന്നാനി.
താനൂർ – ഡി.ജി.എച്ച്.എസ്.എസ്. താനൂർ. തിരൂർ – ജി.എച്ച്.എസ്.എസ്.പുറത്തൂർ.
വേങ്ങര – ജി.എച്ച്.എസ്.എസ്. പെരുവള്ളൂർ. വണ്ടൂർ – ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്.
ഹൈടെക് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ജില്ലയിലെ 192 ഹൈസ്കൂളുകളിലാണ് നിലവിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുള്ളത്.
ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് ക്യാഷ് അവാർഡ്. പുരസ്കാര തുകയ്ക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും ഈ സ്കൂളുകൾക്ക് ലഭിക്കും. ഉപജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾക്കായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, സാമൂഹിക ഇടപെടൽ, സ്കൂൾ വിക്കി, ഹൈടെക് ക്ലാസ്റൂം പരിപാലനം തുടങ്ങി 16 മേഖലകളിലെ പ്രവർത്തനങ്ങൾ പരിശോധിച്ചാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതി അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. അവധിക്കാലത്ത് നടക്കുന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് അവാർഡുകൾ വിതരണം ചെയ്യും. വിജയികളുടെ പൂർണ്ണ വിവരങ്ങൾ www.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.