Saturday, September 13

മലപ്പുറം ജില്ലയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; അട്ടിമറി വിജയം നേടി എൽ ഡി എഫും യു ഡി എഫും

മലപ്പുറം : ജില്ലയിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ അട്ടിമറി വിജയം നേടി എൽ ഡി എഫും യു ഡി എഫും . ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാരഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യൂ ഡി എഫിൻ്റെ സീറ്റ് എൽ ഡി എഫ് പിടിച്ചെടുത്തപ്പോൾ എൽ ഡി എഫിൻറെ കുത്തക സീറ്റായ മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷന്‍ യു ഡി എഫും പിടിച്ചെടുത്തു.

മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷനിൽ യു.ഡി.എഫിൻ്റെ കോൺഗ്രസ് സ്ഥാനാര്‍ഥി ഫൈസല്‍ മോന്‍ പി.എ ആണ് വിജയിച്ചത്. 43 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ആണ് വിജയം. എതിർ സ്ഥാനാർത്ഥിയായ സി പി എം സ്ഥാനാർത്ഥിക്ക് 415 വോട്ടുകളാണ് ലഭിച്ചത്.

ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാർഡിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുറു വിജയിച്ചു. 410 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ആണ് വിജയം. എതിർ സ്ഥാനാർത്ഥിയായ കോൺഗ്രസ് സ്ഥാനാർത്ഥി അലി പരുവിങ്ങലിന് 495 വോട്ടുകളാണ് ലഭിച്ചത്.

ഉപതെരഞ്ഞെടുപ്പ് ഫലം :

മലപ്പുറം ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷൻ

യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.എം രാജന്‍ വിജയിച്ചു

ഭൂരിപക്ഷം- 6786

എന്‍.എം രാജന്‍ (മുസ്‌ലിം ലീഗ്)- 26480

കെ.സി ബാബുരാജ് (സി.പി.ഐ-എം)- 19694

എ.പി ഉണ്ണി (ബി.ജെ.പി)- 2538

മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫൈസല്‍ മോന്‍ പി.എ വിജയിച്ചു

ഭൂരിപക്ഷം- 43

ഫൈസല്‍ മോന്‍ പി.എ (കോണ്‍ഗ്രസ്)- 458

വിബിന്‍ സി. (സി.പി.ഐ.-എം)- 415

സത്യന്‍ കെ.വി (ബി.ജെ.പി)- 19

ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാര്‍ഡ്

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുറു വിജയിച്ചു

ഭൂരിപക്ഷം- 410

അബ്ദുറു (സി.പി.ഐ-എം)- 905

അലി പരുവിങ്ങള്‍ (കോണ്‍ഗ്രസ്)- 495

റഷീദ് പെരുമുക്ക് (എസ്.ഡി.പി.ഐ)- 134

ഷിബു തണ്ടതായില്‍ (ബി.ജെ.പി)- 92

തൃക്കലങ്ങോട് പഞ്ചായത്ത് മരത്താണി വാര്‍ഡ്.

യു.ഡി.എഫ് സ്ഥാനാര്‍ഥി ലൈല ജലീല്‍ വിജയിച്ചു.

ഭൂരിപക്ഷം- 520

ലൈല ജലീല്‍ (മുസ്‌ലിം ലീഗ്)- 1054

ദിവ്യ (സി.പി.ഐ-എം)- 534

വിജിമോള്‍ (ബി.ജെ.പി)- 155

error: Content is protected !!