കലാലയങ്ങളിലെ നിയമ ലംഘനങ്ങൾക്ക് മോട്ടോർ വാഹനവകുപ്പിന്റെ പൂട്ട്


കോട്ടക്കൽ: സ്കൂൾ അടയ്ക്കാറായതോടെ വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തുന്ന വിദ്യാർത്ഥികളെ പൂട്ടാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. തിരുന്നാവായ നവാമുകുന്ദ ഹയർസെക്കൻ്ററി സ്കൂളിലെ വാഹന അഭ്യാസത്തിനിടെ അഞ്ച് വാഹന ഉടമകൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് കേസ്സെടുത്തു. കഴിഞ്ഞ ദിവസം തിരുന്നാവായ നവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പ്ലസ് ടു വിദ്യാർത്ഥികളുടെ സെന്റ് ഓഫ് പരിപാടിക്ക്കാണ് അനുവാദമില്ലാതെ സ്കൂൾ കോമ്പൗണ്ടിൽ കയറ്റി അപകടകരമായ രീതിയിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. ആഡംബര കാറുകൾ ആയ ഓടി എ ഫോർ, ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര താർ എന്നീ വാഹനങ്ങളിൽ ആണ് അഭ്യാസപ്രകടനങ്ങൾ നടത്തിയത് കൂട്ടത്തിൽ അനധികൃതമായി രൂപമാറ്റം വരുത്തിയ മഹീന്ദ്ര ജീപ്പിനെതിരെയും നടപടി സ്വീകരിച്ചു 38,000 രൂപ പിഴ ഈടാക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തിയ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിയും സ്വീകരിച്ചു സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും പരാതിയെ തുടർന്ന് മലപ്പുറം എൻഫോഴ്സ്മെന്റ് ആർടിഒ പി എ നസീറിന്റെ നിർദ്ദേശപ്രകാരം എം വി ഐ എം കെ മനോജ് കുമാർ എ.എം.വി .ഐ മാരായ വി രാജേഷ്, പി അജീഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് മലപ്പുറം എൻഫോഴ്സ്മെന്റ് ആർടിഒ പി എ നസീർ അറിയിച്ചു

error: Content is protected !!