മൂന്നക്ക എഴുത്തു ലോട്ടറി ; യുവാക്കള്‍ പിടിയില്‍

പൊന്നാനി : സര്‍ക്കാര്‍ ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക എഴുത്തു ലോട്ടറി നടത്തിയതിന് യുവാക്കള്‍ പൊന്നാനി പോലീസിന്റെ പിടിയില്‍. പൊന്നാനി കൊടക്കാട് ഹരിനാരായണന്‍ 25 വയസ്സ്, നെല്ലിക്കോട്ട് സജീവ് 34 വയസ്സ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.

പൊന്നാനി ചമ്രവട്ടത്ത് ലോട്ടറി കടയുടെ മറവില്‍ അണ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തി ഇടപാട് നടന്നിരുന്നത്. ആളുകള്‍ ആവശ്യപ്പെടുന്ന മൂന്നക്ക നമ്പറുകള്‍ രേഖപ്പെടുത്തി ഒരു നമ്പറിന് 20 രൂപ വീതം ഈടാക്കും. അതത് ദിവസത്തെ സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിന്റെ അവസാന മൂന്നക്ക നമ്പറുകള്‍ ഒത്തുനോക്കിയാണ് പണം നല്‍കിയിരുന്നത്. ഒന്നാം സമ്മാനമായി ഒരു ടിക്കറ്റിന് 5000 രൂപയും രണ്ടാം സമ്മാനമായി 500 രൂപയും മൂന്നാം സമ്മാനമായി 250 രൂപയും ലഭിക്കും.

സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പര്‍ മുന്‍കൂട്ടി എഴുതി പണം കൊയ്യുന്നതാണ് എഴുത്ത് ലോട്ടറിയുടെ രീതി. മൊബൈല്‍ ആപ്ലിക്കേഷനടക്കം നിര്‍മ്മിച്ചാണ് എഴുത്ത് ലോട്ടറി ലോബിയുടെ പ്രവര്‍ത്തനം. അംഗീകൃത ലോട്ടറി ഏജന്‍സികളുടെ മറവിലും രഹസ്യ കേന്ദ്രങ്ങളിലും എഴുത്ത് ലോട്ടറി വില്‍പന നടത്തുന്നു എന്ന് പൊന്നാനി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അണ് പ്രതികള്‍ പിടിയില്‍ ആകുന്നത് . പോലീസ് പരിശോധനയില്‍ എഴുത്ത് ലോട്ടറി വിറ്റു ലഭിച്ച 18680/ രൂപ യും പോലീസ് കണ്ടെടുത്തു. പൊന്നാനി പോലീസ് ഇന്‍സ്‌ക്ടര്‍ വിനോദ് വലിയാട്ടൂര്‍ സബ്ഇന്‍സ്‌പെക്ടര്‍ നവീന്‍ഷാജ്. എം. കെ, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍കുമാര്‍. കെ, പോലീസുകാരായ ഷൈജു. എസ് , പ്രശാന്ത് കുമാര്‍ എസ്, സോഫി . എം. എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

error: Content is protected !!