
തിരൂരങ്ങാടി: പിഎസ്എംഒ കോളേജ്, തിരൂരങ്ങാടിയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ 2024-25 വര്‍ഷത്തെ കോളേജ് മാഗസിന്റെ പ്രകാശനവും മൊമന്റോ വിതരണവും ശ്രദ്ധേയമായ ചടങ്ങുകളോടെ നടന്നു. ചടങ്ങിലെ മുഖ്യാതിഥിയായ ന്യൂസ് എഡിറ്ററായ വി.എസ് രഞ്ജിത്ത് ഒപ്പരി മാഗസിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പരിപാടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ഷാമില്‍ വി അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജര്‍ എം.കെ ബാവ മാനേജേറിയല്‍ അഡ്രസ്സും, പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് ഡോ. നിസാമുദ്ദീന്‍ പ്രിന്‍സിപ്പല്‍ അഡ്രസ്സും നല്‍കി. മാഗസിന്റെ ചീഫ് എഡിറ്ററായ പ്രിന്‍സിപ്പല്‍ ഡോ. അസീസ് കെ മുഖ്യ പ്രഭാഷണം നടത്തി. യൂണിയന്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഷെരീഫ് പി.കെ, യൂണിയന്‍ അഡൈ്വസര്‍ എം.പി. ബാസിം, സ്റ്റാഫ് ക്ലബ് പ്രസിഡന്റ് അബ്ദുല്‍ സമദ്, സൂപ്രണ്ടന്റ് മുജീബ് റഹ്‌മാന്‍ കാരി, മാഗസിന്‍ കമ്മിറ്റി മെമ്പര്‍ ഷഫീന്‍ എം.പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വിദ്യാര്‍ത്ഥി എഡിറ്ററായ അഹമ്മദ് നിഹാല്‍ സ്വാഗതവും യൂണിയന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫവാസ് കെ നന്ദിയും പറഞ്ഞു.