ചങ്ങരംങ്കുളം : ബാബരി മസ്ജിദ് തർക്കസ്ഥലം എന്ന പേര് ചാർത്തി കയ്യടക്കിയതാണെന്ന് എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി മജീദ് ഫൈസി പ്രസ്ഥാവിച്ചു. എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റി ചങ്ങരംങ്കുളത്ത് സംഘടിപ്പിച്ച ബാബരി അനീതിയുടെ 31 വർഷങ്ങൾ എന്ന പേരിൽ ഫാഷിസ്റ്റ് വിരുദ്ധ സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
മുസ്ലീംങ്ങൾ വർഷങ്ങളോളംആരാധന നടത്തിയിരുന്ന മസ്ജിദ് അധികാരികളുടെ ഒത്താശയോടെ ഫാഷിസ്റ്റ്കൾ കൈയടക്കുകയാണ് ചെയ്തത്. സാമാന്യ ബുദ്ധിയുള്ള ഒരു സമൂഹത്തിന് എങ്ങിനെയാണ് അംഗീകരിക്കാൻ കഴിയുക. സുപ്രീം കോടതി വിധി പ്രസ്ഥാവിച്ച കേസിൽ എന്തിന് ഇറങ്ങുന്നുവെന്ന ചോദ്യം ഉയർത്തുന്നവർ ഫാഷിസ്റ്റുകളുടെ ചെയ്തികളെ വെള്ളപൂശുകയാണ്. 75 വർഷമായി ഈ നീതി നിഷേധം തുടങ്ങിയിട്ട്. മതേതരത്വമെന്ന മേലങ്കി ചാർത്തിയവർ അടക്കം സർക്കാർ ഒത്താശയോടെ പള്ളി തകർക്കുകയും കൈയടക്കുകയുമായിരുന്നു.
പള്ളി പൊളിച്ച ഇടത്ത് പുതിയ ക്ഷേത്രം ഉയർത്താൻ സഹായിച്ചവരിൽ രാജസ്ഥാനിലെ പഴയ കോൺഗ്രസ് ഗവൺമെന്റ് ഉണ്ടായിരുന്നു. സി.പി.എം. ആചാര്യൻ ഇ എം എസിന്റെ വീട്ടിൽ നിന്ന് പൂജിച്ചയച്ച ഇഷ്ടികയടക്കം മുസ്ലീംങ്ങളുടെ രക്തത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്ഷേത്രമതിലുകളിലുണ്ട്. ഞങ്ങളാണ് ഫാഷിസ്റ്റ് വിരുദ്ധ ശക്തിയെന്ന് പറയുന്നവരുടെ പൊയ്മുഖമാണ് നമ്മൾ തിരിച്ചറിയേണ്ടതെന്ന് അദ്ധേഹം പറഞ്ഞു.
എസ്.ഡി.പി.ഐ മലപ്പുറം ജില്ല പ്രസിഡന്റ് അൻവർ പഴഞ്ഞി , സെക്രട്ടറി മുസ്ഥഫ പാമങ്ങാടൻ, വെൽഫയർ പാർട്ടി പൊന്നാനി മണ്ഡലം പ്രസിഡന്റ് മുഹമ്മദ്, എസ്.ഡി.ടി.യു ജില്ല സെക്രട്ടറി ബിലാൽ പൊന്നാനി, വിം ജില്ല സമിതി അഗം റജീന പൊന്നാനി, ഫത്താഹ് മാസ്റ്റർ, പൊന്നാനി മണ്ഡലം പ്രസിഡന്റെ റാഫി പാലപെട്ടി സംസാരിച്ചു.