ഇന്തോ-അറബ് ബന്ധങ്ങൾ അക്കാദമിക മേഖലയിൽ കൂടുതൽ സജീവമാക്കുക: അന്താരാഷ്ട്ര കോൺഫറൻസ്

തേഞ്ഞിപ്പലം: ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങൾ അക്കാദമിക മേഖലയിൽ കൂടുതൽ സജീവമാക്കണമെന്ന് ഇന്തോ-അറബ് റിലേഷൻസ് അന്താരാഷ്ട്ര കോൺഫറൻസ് ആവശ്യപ്പെട്ടു. ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല ലീഗ് ഓഫ് യൂനിവേഴ്സിറ്റീസ്, കാലിക്കറ്റ് സർവകലാശാല എന്നിവരുമായി സഹകരിച്ച് നടത്തിയ കോൺഫറൻസ് അവസാനിച്ചു.

രണ്ട് ദിവസങ്ങളിലായി നടന്ന കോൺഫറൻസ് ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്സിറ്റീസ് ജന. സെക്രട്ടറി പ്രൊഫ. സാമി മുഹമ്മദ് റബീഹ് അശ്ശരീഫ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല അറബിക് ഡിപ്പാർട്ട്മെൻ്റ് മേധാവി പ്രൊഫ.ടി.എ അബ്ദുൽ മജീദ് അധ്യക്ഷനായി. അലീഗഢ് സർവകലാശാല മലപ്പുറം ഡയറക്ടർ ഡോ. ഫൈസൽ കെ.പി മാരിയാട് ആമുഖ പ്രഭാഷണം നടത്തി. ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി പ്രമേയ പ്രഭാഷണം നിർവഹിച്ചു.
കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ കുറുപ്പ് മുഖ്യാതിഥിയായി.

ഡോ. അബ്ദുറഹ്‌മാൻ അരീഫ് അൽ മലാഹിമി ജോർദാൻ, ഡോ. സ്വാലിഹ് ബിൻ യൂസുഫ് അൽ ജൗദർ ബഹ്റൈൻ, പ്രൊഫ. ഡോ. രിയാദ് ബാസു ലബനാൻ, അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി എന്നിവർ വിഷയാവതരണം നടത്തി.

പ്രൊഫ. ഡോ. അലവി ഈസാ അഹ്‌മദ് അൽ ഖൗലി ഈജിപ്ത്, പ്രൊഫ. ഡോ. മുഹമ്മദ് അബ്ദുല്ല മഗ്‌രിബി ലബനാൻ, വലീദ് അബ്ദുൽ മുൻഇം ഈജിപ്ത്, ഹാതിം സാല അബ്ദുല്ലത്വീഫ് മുഹമ്മദ് അൽറൂമി ഈജിപ്ത്, പ്രൊഫ. ഡോ. മുഹമ്മദ് അലി ഹസ്സൻ സെൻഹൂർ ഈജിപ്ത്, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വാസുമതി.ടി, ഡോ. റഷീദ് അഹ്മദ്, സ്കൂൾ ഓഫ് ലാഗ്വേജ് ഡീൻ ഡോ. എ.ബി മൊയ്തീൻ കുട്ടി, പ്രൊഫ. ഡോ. എൻ.എ അബ്ദുൽ ഖാദർ, പ്രൊഫ. ഡോ. യു.വി.കെ മുഹമ്മദ്, ഡോ. മുനീർ ജി.പി എന്നിവർ സംസാരിച്ചു.

ചരിത്രാതീത കാലം മുതലുള്ള ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയത്തെ കൂടുതൽ പ്രസക്തമാക്കുന്ന ഗഹനമായ പഠനങ്ങളും പ്രബന്ധങ്ങളും വിവിധ ഗവേഷക വിദ്യാർഥികൾ അവതരിപ്പിച്ചു.

ഡോ. സ്വാലിഹ് ബിൻ യൂസുഫ് അൽജൗദർ ബഹ്റൈൻ ഇന്തോ- അറബ് റിലേഷൻസ് അന്താരാഷ്ട്ര കോൺഫറൻസിൽ സംസാരിക്കുന്നു.

error: Content is protected !!