തിരൂരങ്ങാടി : വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂൾ സ്റ്റുഡൻസ് പാർലമെന്റ് തിരഞ്ഞെടുപ്പ് ഇ വി എം മെഷിൻ ഉപയോഗിച്ച് നടത്തി. രാവിലെ 9 30 മുതൽ 12 മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച രണ്ട് ബൂത്തുകളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഒരു പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് വിദ്യാർത്ഥികൾ ആവേശപൂർവ്വം ഏറ്റെടുത്തു. വോട്ടർമാരായും പോളിംഗ് ഓഫീസർമാരായും പ്രിസൈഡിങ് ഓഫീസറായും വിദ്യാർഥികൾ തിളങ്ങി. അഞ്ചു സ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടു ബൂത്തുകളിലായി 10 വോട്ടിങ് യൂണിറ്റുകൾ ക്രമീകരിച്ചു. പ്രിസൈഡിങ് ഓഫീസർ ബാലറ്റ് കൺട്രോൾ യൂണിറ്റ് ഓൺ ചെയ്യുമ്പോൾ അഞ്ചു ബാലറ്റ് യൂണിറ്റുകളും ഒന്നിച്ച് ആക്ടീവ് ആകുന്ന രീതിയിലായിരുന്നു ക്രമീകരണം.
ഇലക്ഷനോട് അനുബന്ധിച്ച് മീറ്റ് ദ ക്യാൻഡിഡേറ്റ്, ഇലക്ഷൻ ക്യാമ്പയിൻ തുടങ്ങിയവ നടന്നിരുന്നു. പൊതു തിരഞ്ഞെടുപ്പിനെ കുറിച്ചും നടപടി ക്രമങ്ങളും മുൻ തഹസിൽദാറും ഇലക്ഷൻ ഓഫിസറുമായ കെ അബ്ദുസലീം കുട്ടികളുമായി സംവദിചിരുന്നു.
ചീഫ് ഇലക്ഷൻ കമ്മീഷണർ അലിയ അഹമ്മദ് ആസാദ്, ഓഫീസർമിസ്സ് ജസീറ, ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായ ഷമീന മാം, മുരളി സാർ, രാജേഷ് സർ, അമീൻ അഹ്സൻ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മലബാർ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ ജംഷീർ നഹ വിജയികളെ അനുമോദിച്ചു.