Friday, July 18

മലപ്പുറം സ്വദേശിയായ ടെക്‌സ്റ്റൈയില്‍ ഉടമയും ജീവനക്കാരിയും സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍

കൊല്ലം: മലപ്പുറം സ്വദേശിയായ ടെക്‌സ്റ്റൈയില്‍ ഉടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി അലി, പള്ളിക്കല്‍ സ്വദേശിനി ദിവ്യമോള്‍ എന്നിവരാണ് മരിച്ചത്. കൊല്ലം ആയൂരിലുള്ള ലാവിഷ് എന്ന ടെക്‌സ്റ്റൈല്‍സിന്റെ ഉടമയാണ് അലി. ഇവിടത്തെ മാനേജറാണ് ദിവ്യമോള്‍. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.

ഒരു വര്‍ഷം മുമ്പാണ് ലാവിഷ് എന്ന സ്ഥാപനം അലി തുടങ്ങിയത്. അലിയും ദിവ്യയും തമ്മില്‍ പ്രണയത്തിലായിരുന്നതായി മറ്റ് ജീവനക്കാര്‍ പറയുന്നു. ഇന്നലെ ജോലി കഴിഞ്ഞ് ദിവ്യമോള്‍ വീട്ടില്‍ ചെന്നിരുന്നില്ല. ഇവര്‍ ഒന്നിച്ചാണ് ബെംഗളൂരുവിലും കോയമ്പത്തൂരിലും പോയി വസ്ത്രങ്ങള്‍ വാങ്ങിയിരുന്നത്.

ഇന്നലെ വീട്ടില്‍ എത്താത്തപ്പോള്‍ ഷോപ്പിലേക്ക് വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയിരുന്നതായാണ് വീട്ടുകാര്‍ കരുതിയത്. ഇന്ന് രാവിലെ ഷോപ്പിലെത്തിയ മറ്റ് ജീവനകാര്‍ ഷോപ്പ് അടച്ചിരുന്നതിനെ തുടര്‍ന്ന് പരിശോധന നടത്തുമ്പോഴാണ് അകത്ത് രണ്ടുപേര്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കാണുന്നത്.

error: Content is protected !!