കരിപ്പൂരില്‍ ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശികള്‍ പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂരില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശികള്‍ കസ്റ്റംസിന്റെ പിടിയില്‍. ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണവുമയാണ് താനൂര്‍ സ്വദേശിയടക്കം രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയിലായത്. ഇന്നലെ രാവിലെ ദുബായ്, അബുദാബി എന്നീവിടങ്ങളില്‍ നിന്നും കരിപ്പൂര്‍വിമാനത്താവളത്തില്‍ എത്തിയവരില്‍ നിന്നുമാണ് ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന 1821 ഗ്രാം സ്വര്‍ണമിശ്രിതം ശരീരത്തിലുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിക്കുന്നതിനിടയില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ദുബായില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലെത്തിയ മലപ്പുറം താനൂര്‍ ഓമച്ചപ്പുഴ സ്വദേശിയായ യഹ്യ കടന്നാത്തു (31) ല്‍ നിന്നും 860 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂലുകളും അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലെത്തിയ മലപ്പുറം മേലക്കം സ്വദേശിയായ മുഹമ്മദ് നൗഫലില്‍ (31) നിന്നും 961 ഗ്രാം സ്വര്‍ണ്ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്‌സൂലുകളുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇരുവര്‍ക്കും സ്വര്‍ണ്ണം കടത്തുന്നതിനായി 45,000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.

error: Content is protected !!