ചൂരല്‍മലയിലെ പത്താം ക്ലാസ്സുകാര്‍ക്ക് മലപ്പുറത്തിന്റെ കൈത്താങ്ങ് ; ഇനി വീട്ടിലിരുന്ന് പഠനം നടത്താം

Copy LinkWhatsAppFacebookTelegramMessengerShare

മലപ്പുറം : സ്‌കൂളില്‍ പോവാന്‍ കഴിയാതെ വന്ന ചൂരല്‍മലയിലെ പത്താം ക്ലാസുകാര്‍ക്ക് ഇനി വീട്ടിലിരുന്ന് പഠനം നടത്താം. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ട്അപ്പ് സംരംഭമായ പ്ലസ് മാര്‍ക്ക് പുറത്തിറക്കിയ വിദ്യാഭ്യാസ ആപ്പാണ് കുട്ടികളുടെ സഹായത്തിനെത്തുന്നത്. കേരള സിലബസില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി പരിക്ഷ എഴുതുന്ന ഇംഗ്ലീഷ്, മലയാളം മീഡിയം കുട്ടികള്‍ക്ക് ആപ്പ് സഹായകമാവും. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ് പദ്ധതി ഉദ്ഘാടനം ചെയ്തു.

രക്ഷിതാക്കളുടെ ദേശീയ കുട്ടായ്മയായ നാഷണല്‍ പാരന്റ്‌റ് അസോസിയേഷന്‍ വയനാട് ജില്ലാ ഘടകം മുഖേന ചൂരല്‍മലയില്‍ ക്യാമ്പ് ചെയ്ത് പ്ലസ് മാര്‍ക്ക് വിദ്യാര്‍ത്ഥികളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ചടങ്ങില്‍ കാക്കഞ്ചേരി കിന്‍ഫ്ര ഇന്‍ഡസ്ട്രീസ് ചേംബര്‍ പ്രസിഡണ്ട് മുജീബ് താനാളൂര്‍, ടി.എ ജമാലുദ്ധീന്‍, എം.വി. നെപ്പോളിയന്‍, ടി.എ.മുസ്തഫ അബ്ദുല്‍നാസര്‍, ഷാനവാസ് മേച്ചേരി, എം.ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!