
മലപ്പുറം : ജോലി നിരസിച്ചതിൽ വൈരാഗ്യം. സൗദിയിൽ ബംഗാളിയുടെ കുത്തേറ്റ് മണ്ണാർക്കാട്ടുകാരൻ കൊല്ലപ്പെട്ടു. പുല്ലശ്ശേരി കൂമ്പാറ ചേരിക്കപാടം സെയ്‌ദിൻ്റെ മകൻ അബ്‌ദുൽ മജീദ് (47)ആണ് കൊല്ലപ്പെട്ടത്. രണ്ടുപേരെ പിടികൂടി. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നു.
സൗദി അബഹ ജിസാനിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഇവിടെ വ്യാപാരം നടത്തുന്ന മജീദിന്റെ മുൻജീവനക്കാരിലൊരാളായ ബംഗാൾ സ്വദേശി വീണ്ടും ജോലി അഭ്യർത്ഥിച്ച് എത്തുകയായിരുന്നു. ഇവർ തമ്മിൽ സൗഹൃദ സംഭാഷണം നടന്നെങ്കിലും നിലവിൽ ജോലി ഒഴിവില്ലെന്ന് പറഞ്ഞ് മജീദ് നിരസിച്ചു. ഇതിലെ വൈരാഗ്യം മൂലം ബംഗാളി സുഹൃത്തുക്കളായ രണ്ടുപേരെയും കൂട്ടി മജീദിനെ അപായപ്പെടുത്തുകയായിരുന്നു.
ഇതിൽ രണ്ടുപേരെ സൗദി പോലീസ് പിടികൂടിയിട്ടുണ്ട്. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നു. മജീദിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമ നടപടികളുമായുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.ഭാര്യയും രണ്ടു മക്കളും നാട്ടിലാണ് മജീദിന്റെ മകളുടെ വിവാഹം അടുത്തിടെയാണ് നടന്നത്, മകൻ മിഥുലാജ് എംഇഎസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.