മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ടം : വിദ്യാലയങ്ങളില്‍ സ്റ്റാര്‍ ഗ്രേഡിങ് പദ്ധതിയുമായി വള്ളിക്കുന്ന്

വള്ളിക്കുന്ന്: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ ശു ചിത്വമുറപ്പാക്കുന്നതിന് വേണ്ടി സ്റ്റാര്‍ ഗ്രേഡിങ് എന്ന പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചറും സെക്രട്ടറി സന്തോഷ് സി എന്നവരും ചേര്‍ന്ന് പദ്ധതി മാര്‍ഗ്ഗരേഖ പി ഇ സി കണ്‍വീനറും ജിഎല്‍പിഎസ് വള്ളിക്കുന്നിലെ പ്രധാന അധ്യാപികയുമായ അജിതകുമാരി ടീച്ചര്‍ക്ക് കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സിന്ധു അത്രപുളിക്കല്‍ അധ്യക്ഷയായ ചടങ്ങില്‍ മെമ്പര്‍ മാരായ ഉഷ ചേലക്കല്‍, സച്ചിദാനന്ദന്‍, ശുചിത്വ മിഷന്‍ ആര്‍ പി ജുനൈദ് ടി പി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജമാലുദ്ധീന്‍ പി പി എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!