തിരൂരങ്ങാടി: മമ്പുറം സയ്യിദ് അലവി തങ്ങൾ മഹാനായ പരിഷ്‌കർത്താവും ഇസ്‌ലാമിക പണ്ഡിതനുമായിരുന്നെന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ(കെ.എൻ.എം.)സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. മമ്പുറത്ത് പുതുതായി ആരംഭിച്ച സലഫി മസ്ജിദിൽ ആദ്യത്തെ ജുമുഅ ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് മുസ്‌ലിംകളെ രംഗത്തിറക്കാൻ മമ്പുറം തങ്ങൾ ധാരാളമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. മമ്പുറം സയ്യിദ് അലവി തങ്ങളുടെ മകൻ സയ്യദ് ഫസൽ തങ്ങളും പിതാവിന്റെ പാതയിൽ സമുദായ പരിഷ്‌ക്കരണം നടത്തിയ മഹാനായിരുന്നെന്നും ഹുസൈൻ മടവൂർ പറഞ്ഞു.
മമ്പുറം സലഫി മസ്ജിദിന്റെ ഉദ്ഘാടനം കെ.എൻ.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി നിർവഹിച്ചു.