ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: പാങ്ങോട് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെമ്പായം കൊഞ്ചിറ സ്വദേശി ജിത്തു (20) നെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലാവുകയും പിന്നീട് പീഡനത്തിനിരയാക്കുകയായിരുന്നു. പ്ലംബിംഗ് ജോലിക്കാരനാണ് പ്രതി ജിത്തു. ഇന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

error: Content is protected !!