Wednesday, December 17

ചെമ്മാട് ബസ് സ്റ്റോപ്പിൽ കുഴഞ്ഞു വീണയാൾ മരിച്ചു

ചെമ്മാട് ടൗണിൽ കുഴഞ്ഞുവീണയാൾ മരിച്ചു

ചെമ്മാട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ബസ് സ്റ്റോപ്പിൽ കുഴഞ്ഞു വീണയാൾ മരിച്ചു. എ ആർ നഗർ പാലമടത്തിൽ ചിന സ്വദേശി തലാപ്പിൽ ഇബ്രാഹിം (70) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം. ആശുപത്രിയിൽ പരിശോധനക്കായി വീട്ടിൽ നിന്നും വന്നതായിരുന്നു. ചെമ്മാട് ടൗണിലെ ബസ് സ്റ്റോപ്പിൽ കുഴഞ്ഞു വീണത് കണ്ട, താലൂക്ക് ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ജീവനക്കാരൻ കക്കാട് സ്വദേശി മുനീർ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സ നൽകിയെങ്കിലും മരിച്ചു. ഇദ്ദേഹം ഹൃദ്രോഗത്തിന് ചികിത്സയിൽ ആയിരുന്നെന്ന് എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കണ്ടാണത്ത് പറഞ്ഞു.

error: Content is protected !!