
താനൂർ : ശോഭപറമ്പ് ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് വഴിപാടായി പൊട്ടിക്കാനുള്ള കതീനകുറ്റി നിറക്കുന്നതിനിടയിൽ അബദ്ധത്തിൽ പൊട്ടി തെറിച്ച അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്നയാൾ മരിച്ചു. ഓലപ്പീടിക
കിഴക്കെമുക്കോല സ്വദേശി കറുത്തേടത്ത് മുഹമ്മദ് കുട്ടി (60) ആണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിസംബർ 30 ന് ഉച്ചക്ക് ഒന്നരമണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആറ് പേർക്കാണ് പരിക്കേറ്റത്.
കബറടക്കം നാളെ (ബുധൻ)ഉച്ചക്ക് ഓല പീടിക ബദർപള്ളി കബറ സ്ഥാനിൽ, ഭാര്യ: കദീജ ,
മക്കൾ: മുഹമ്മദ് അസ്ലാം, ജംഷീറ, മരുമക്കൾ: സഫ് ല , നിസാർ,