മണിയോഡര്‍ വഴിയുള്ള സര്‍വ്വീസ് പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടു ; പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

തിരൂരങ്ങാടി : പോസ്റ്റ് ഓഫീസില്‍ നിന്ന് മണിയോര്‍ഡര്‍ വഴിയുള്ള സര്‍വ്വീസ് പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടത് അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.എസ്.പി.യു തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുരങ്ങാടി പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കെ.എസ്.എസ്.പി.യു ജില്ലാ ജോയന്റ് സെക്രട്ടറി കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ടി. ഗോപല കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പി.അശോക് കുമാര്‍, പി. മോഹന്‍ദാസ്, ഷീലാമ്മ ജോണ്‍, പാലക്കണ്ടി വേലിയുധന്‍ എന്നിവര്‍ സംസാരിച്ചു. കെ. ദാസന്‍ സ്വാഗതവും വി. ഭാസ്‌ക്കരന്‍ നന്ദിയും രേഖപ്പെടുത്തി

error: Content is protected !!