പറമ്പില്‍ പീടികയില്‍ വന്‍ ലഹരിവേട്ട ; പൊലീസിനെ കണ്ട് ഓടിയ പ്രതിയെ സാഹസികമായി പിടികൂടി ; ഒരാള്‍ രക്ഷപ്പെട്ടു

പെരുവള്ളൂര്‍ : പറമ്പില്‍ പീടികയില്‍ വന്‍ ലഹരിവേട്ട. 7 ഗ്രാം സിന്തറ്റിക്ക് മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍. വരപ്പാറ സ്വദേശിയായ യുവാവാണ് പിടിയിലായത്. പറമ്പില്‍ പീടികയിലെ എച്ച്പി പെട്രോള്‍ പമ്പിന് എതിര്‍വശത്ത് വെച്ച് ഇന്ന് രാവിലെ 10.45 ഓടെയാണ് സംഭവം. തേഞ്ഞിപ്പലം, കൊണ്ടോട്ടി, കരിപ്പൂര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വരപ്പാറ സ്വദേശിയായ യുവാവിനെ പിടികൂടിയത്.

മഫ്തിയില്‍ എത്തിയ പോലീസിനെ കണ്ട പ്രതി തൊട്ടടുത്ത ബില്‍ഡിങ്ങിന് മുകളില്‍ കയറി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ പിന്നാലെ പിന്തുടര്‍ന്ന പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായും സൂചനയുണ്ട്. പിടികൂടിയത് എം ഡി എം എ യാണോ എന്ന് പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

error: Content is protected !!