Thursday, November 13

കോട്ടക്കൽ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം, ഉള്ളിൽ ഉറങ്ങിക്കിടന്ന ജീവനക്കാരെ രക്ഷപ്പെടുത്തി

കോട്ടക്കൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം. തിരൂർ റോഡിൽ സീനത്ത് ടെക്സ്റ്റയിൽസിന് സമീപം 200 രൂപയുടെ മഹാമേള സ്ഥാപനത്തിൽ ആണ് തീപിടുത്തം ഉണ്ടായത്. സ്ഥാപനത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇന്ന് പുലർച്ചെ യാണ് തീപിടുത്തം ഉണ്ടായത്. .

അതുവഴി സഞ്ചരിച്ച യാത്രക്കാരനാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് നാട്ടുകാരെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ് ഫയർഫോഴ്‌സ് നടത്തുന്നത്. വ്യാപാര സ്ഥാപനം പൂർണമായി കത്തി നശിച്ചിട്ടുണ്ട്. തീ നിയന്ത്രണവിധേയമാണെന്നാണ് ഫയർഫോഴ്സ് അറിയിക്കുന്നത്. 3 ജീവനക്കാരെ രക്ഷപ്പെടുത്തി.

error: Content is protected !!