മയക്കുമരുന്നില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകരും ജാഗ്രത പാലിക്കണം: പി അബ്ദുല്‍ ഹമീദ് എം എൽ എ


തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് ഒരുമയിലോണം ശ്രദ്ധേയമായി

തിരൂരങ്ങാടി: നാട്ടിന്‍ പുറങ്ങളെല്ലാം മയക്കുമരുന്നിന്റെ പിടിയിലാണെന്നും നാടിനെ രക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്ന് പി അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് ഒരുമയിലോണം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ലഹരിക്കെതിരെ സമൂഹത്തെ ഉണര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയും. എല്ലാ വിപ്ലവങ്ങളിലും മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കാനാകും. മയക്കുമരുന്ന് വിഷയത്തിലും മാധ്യമങ്ങള്‍ വിപ്ലവത്തിന് തെയ്യാറാകണമെന്നും ഹമീദ് മാസ്റ്റര്‍ പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി. തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രഥമ ജനറല്‍ സെക്രട്ടരി കൃഷ്ണന്‍ കോട്ടുമല മുഖ്യപ്രഭാഷണം നടത്തി.
തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഓരുമയിലോണം പരിപാടിയില്‍ തിരൂരങ്ങാടി മുന്‍സിപ്പല്‍ അധ്യക്ഷന്‍ കെ.പി മുഹമ്മദ് കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സജിദ, എ.ആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി, വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ, നന്നമ്പ്ര പ്രസിഡന്റ് പി.കെ റൈഹാനത്ത്, വൈസ് പ്രസിഡന്റ് എന്‍.വി മൂസക്കുട്ടി, മൂന്നിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, തിരൂരങ്ങാടി ജോയിന്റെ ആര്‍.ടി.ഒ എം.പി അബ്ദുൽ സുബൈര്‍, ഇക്ബാല്‍ കല്ലുങ്ങല്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് നൗഷാദ് സിറ്റി പാര്‍ക്ക്, ജനറല്‍ സെക്രട്ടറി സൈനു ഉള്ളാട്ട്, സിദ്ധീഖ് പനക്കല്‍, ഹമീദ് തിരൂരങ്ങാടി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി നിഷാദ് കവറൊടി സ്വാഗതവും ട്രഷറർ ശനീബ് മൂഴിക്കൽ നന്ദിയും പറഞ്ഞു.

പരിപാടിക്ക് മുസ്താഖ് കൊടിഞ്ഞി, എം.ടി മന്‍സൂര്‍ അലി ചെമ്മാട്, യാസീന്‍ തിരൂര്‍, പ്രകാശന്‍ പോകാട്ട്, ബാലകൃഷ്ണന്‍, ഇഖ്ബാല്‍ പാലത്തിങ്ങല്‍, അഷ്‌റഫ് തച്ചറപടിക്കല്‍, അനസ്, ബാപ്പു തങ്ങൾ, കെ.എം.ഗഫൂർ, രജസ്ഖാന്‍ മാളിയാട്ട് തുടങ്ങിയവർ നേതൃത്വം നല്‍കി.

error: Content is protected !!