വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വയോജന സൗഹൃദ പഞ്ചായത്ത് വയോജനങ്ങള്‍ക്കുള്ള അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പൊതി എന്നിവയുടെ ആദ്യ ഘട്ട മെഗാ ക്യാമ്പ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
ഇരുനൂറില്‍ അധികം പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. ഡോ നിള ജോതി ഭാസ്, ഡോ ജീഷ എം, ഡോ സുരേഷ് എം,ഡോ ജിഷിലി എന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ചടങ്ങില്‍ ഐസിഡിഎസ് സൂപ്രവൈസര്‍ റംലത്ത് സ്വാഗതം പറഞ്ഞു ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഏ കെ രാധ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ പി സിന്ധു ഗ്രാമപഞ്ചായത്ത് അംഗം പുഷ്പ മൂന്നിച്ചിറയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു, രണ്ടാം ഘട്ട ക്യാമ്പ് ഫെബ്രുവരി 25ന് കൊടക്കാട് കെ എച്ച് എം എല്‍ പി സ്‌കൂളില്‍ നടക്കുന്നതാണ്.