ഭിന്നശേഷിക്കാരിയായ 14 കാരി വൈഗക്ക് മുടങ്ങിക്കിടന്ന മരുന്നുകള്‍ ലഭ്യമാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

ഊര്‍ങ്ങാട്ടിരി സ്വദേശിയും ഭിന്നശേഷിക്കാരിയുമായ വൈഗക്ക് മുടങ്ങിക്കിടന്ന മരുന്നുകള്‍ ആരോഗ്യവകുപ്പിന്റെ പരിരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കാന്‍ മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍ദേശിച്ചു. ഇതോടെ മാതാപിതാക്കളായ ദിനിക്കും പ്രേമരാജിനും ആശ്വാസത്തിന്റെ കൈത്താങ്ങ്. പൂവത്തിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം വഴി വൈഗക്ക് മരുന്ന് എത്തിക്കാന്‍ മന്ത്രി നിര്‍ദേശംനല്‍കി.

ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്കും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും മരുന്ന് കഴിക്കുന്ന 14 കാരിയായ വൈഗക്ക് മാസങ്ങളായി മരുന്ന് മുടങ്ങിയിരുന്നു. മാത്രമല്ല, വീട് വാഹന സൗകര്യം ഇല്ലാത്ത സ്ഥലത്തായതിനാല്‍ ഇടക്കിടെ ആശുപത്രിയില്‍ പോകാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. മുച്ചക്ര വാഹനം എന്ന ആവശ്യവും മന്ത്രി പരിഗണിച്ചു.

error: Content is protected !!