ഖബറടക്കത്തിന് മിനിറ്റുകള്‍ക്ക് മുന്‍പ് സഹോദരന്റെ പരാതി, യുവാവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തു

പരപ്പനങ്ങാടി : ഖബറടക്കത്തിന് മിനിറ്റുകള്‍ക്ക് മുന്‍പ് സഹോദരന്റെ പരാതി, യുവാവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തു. പരപ്പനങ്ങാടി പനയത്ത് പള്ളിക്ക് സമീപം പട്ടണത്ത് സക്കീറിന്റെ (43) മൃതദേഹമാണ് സഹോദരന്‍ ഫൈസലിന്റെ പരാതിയില്‍ നടപടിയെടുത്തത്. മരണപെട്ട സക്കീറിന്റെ ഭാര്യ പിതാവ് ആഴ്ചകള്‍ക്ക് മുന്നെ തീവണ്ടി തട്ടി മരിച്ചിരുന്നു. ഇതെല്ലാം സൂചിപ്പിച്ചാണ് പരാതി.

ദിവസങ്ങള്‍ക്ക് മുന്നെ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കയാണ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ രാത്രി സക്കീര്‍ മരണപെട്ടത്. ഇന്ന് രാവിലെ 11 മണിക്ക് മൃതദേഹം പനയത്ത് ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കാന്‍ ബന്ധുക്കളും മറ്റും നില്‍ക്കുന്നതിനിടെയാണ് പരപ്പനങ്ങാടി പോലീസില്‍ പരാതിപെടുന്നത്. ഉടനെ ഖബറടക്കത്തിന് മൃതദേഹം എടുക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടപടിയിലേക്കു നീങ്ങുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം 6.30 ന് ഖബറടക്കി. ഒരു വർഷം മുന്നെ കുവൈറ്റ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലായിരുന്നു.

ഭാര്യ: സജ്ന
മക്കൾ : ഫാത്തിമ, ഫൗസാന

error: Content is protected !!