Sunday, August 17

പൊന്നാനിയിൽ നിന്നും കാണാതായ വിദ്യാർഥികളെ കണ്ടെത്തി

മൂന്ന് ദിവസം മുമ്പ് പൊന്നാനിയിൽ നിന്നും കാണാതായ വിദ്യാർഥികളെ കർണാടകയിലെ കാൻവാറിൽ നിന്നും കണ്ടെത്തിയതായി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അറിയിച്ചു. പൊന്നാനി മീന്തെരുവ് സ്വദേശികളായ മച്ചിങ്ങലകത്ത് സിറാജുദ്ദീൻ മകൻ റംനാസ് (14), യൂസഫിൻ്റകത്ത് നൗഷാദിൻ്റെ മകൻ കുഞ്ഞിമോൻ(14), കോടാലിൻ്റെ സാദിക്ക് മകൻ ഷാനിഫ്(14) എന്നിവരെയാണ് ഞായറാഴ്‌ച രാത്രി 7 മണി മുതൽ കാണാതായത്

error: Content is protected !!