വെളിമുക്ക് : സമൂഹത്തിലെ അവശതയനുഭവിക്കുന്നവരുടെയും പ്രദേശവാസികളുടെയും ആശാകേന്ദ്രമാകാൻ മസ്ജിദുകൾക്ക് സാധിക്കണമെന്ന് വിസ്ഡം പണ്ഡിത സഭ ലജ്നത്തുൽ ബുഹുസുൽ ഇസ്ലാം സംസ്ഥാന പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ പറഞ്ഞു. വെളിമുക്ക് സലഫി മസ്ജിദിന്റ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തോടുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതിന് മസ്ജിദ് കമ്മറ്റി പ്രതിജ്ഞാബദ്ധരാകണം. സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പുരോഗതിയിലുമുള്ള പങ്കാളിത്തം ഉറപ്പ് വരുത്തണം. അന്ധവിശ്വാസങ്ങൾക്കെതിരെയും ലഹരി ഉപയോഗമടക്കമുളള അധാർമിക പ്രവർത്തനങ്ങൾക്കെതിരെയുമുള്ള താക്കീതാകാനും പള്ളികൾക് സാധിക്കണമെന്നും അദ്ദേഹം ഉണർത്തി.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്തീഫ് മദനി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കൽ അധ്യക്ഷത വഹിച്ചു. മൂന്നിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടിൽ, ഫൈസൽ മൗലവി പുതുപറമ്പ്,പി എം ഷാഹുൽ ഹമീദ്, അഡ്വ.സി പി മുസ്തഫ, കെ.സി അയ്യൂബ്, മുഹമ്മദലി ബാഖവി, സി.പി. മുനീർ , അഡ്വ. നൗഫൽ പ്രസംഗിച്ചു.