പടക്കം പൊട്ടിച്ചോളൂ… തല പൊട്ടരുത്… ; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

വിഷു ആഘോഷ തിരക്കില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. വിഷു ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ക്കായി തലങ്ങും വിലങ്ങും ഓടേണ്ടുന്ന ദിവസത്തിലും സുരക്ഷിത യാത്ര പ്രധാനമാണെന്ന് എംവിഡി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതിന് ഹെല്‍മെറ്റ് വേണ്ട എന്ന് തോന്നുന്നവര്‍ ഒരപകടം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന മുന്‍കരുതല്‍ ഉണ്ടാകണമെന്നും എംവിഡി വ്യക്തമാക്കി.

എംവിഡി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് :

പടക്കം പൊട്ടിച്ചോളൂ ……
തല പൊട്ടരുത്……
വിഷു ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ക്കായി തലങ്ങും വിലങ്ങും ഓടേണ്ടുന്ന ദിവസമാണ് എന്നറിയാം. ഏത് തിരക്കാണെങ്കിലും സുരക്ഷിത യാത്ര പ്രധാനമാണ്. ഇരുചക്രവാഹനങ്ങള്‍ എടുത്ത് പെട്ടെന്നുള്ള യാത്രയല്ലെ അതുകൊണ്ട് ഹെല്‍മെറ്റ് മറന്നു പോവാന്‍ സാധ്യതയുണ്ട്. അതുപോലെ ഒരു സ്ഥലത്തു (ഉദാ: ഒരു തുണിക്കട) നിന്ന് അധികം ദൂരമല്ലാത്ത മറ്റൊരു കടയിലേക്ക് (ഉദാ: പച്ചക്കറി കട) യിലേക്ക് പോകുമ്പോള്‍ ഹെല്‍മെറ്റ് വച്ചില്ല എങ്കില്‍ കുഴപ്പമില്ല എന്ന തോന്നലും ഉണ്ടാവാം. എന്നാല്‍ ഒരപകടം എപ്പോഴും സംഭവിക്കാം, പ്രത്യേകിച്ച് ഈ തിരക്കു പിടിച്ച ദിനങ്ങളില്‍, എന്ന ബോധ്യത്തോടെ കൃത്യമായി ഹെല്‍മെറ്റ് ധരിക്കാനും കൂടെയുള്ളവര്‍ ധരിച്ചു എന്നുറപ്പുവരുത്താനും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. സുരക്ഷിതമായി വിഷു ആഘോഷിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്നാശംസിക്കുന്നു.

error: Content is protected !!