വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന രണ്ടാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം

കോട്ടയം : വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന രണ്ടാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. പാലാ പൈക ഏഴാം മൈലില്‍ ആണ് ദാരുണമായ സംഭവം. ആളുറുമ്പ് വടക്കത്തുശ്ശേരിയില്‍ അരുണ്‍ ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് (7) മരിച്ചത്. കുരുവിക്കൂട് എസ് ഡി എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആത്മജ.

error: Content is protected !!