തിരൂരില്‍ ആര്‍എംഎസ് ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം : ഡിവൈഎഫ്‌ഐ

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ മെയില്‍ സര്‍വീസ്(ആര്‍ എം എസ് )ഒഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ആര്‍ എം എസ് ഓഫീസ് പതിറ്റാണ്ടുകളായി തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ്. ജില്ലയിലെ തപാല്‍ ഉരുപ്പടികളുടെ വിതരണം ഇത് പൂട്ടുന്നതോടെ സ്തംഭിക്കുമെന്നും കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ സമരവുമായി ഡിവൈഎഫ്‌ഐ മുന്നോട്ടുപോകുമെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

ജില്ലയിലെ എംപിമാര്‍ ഇക്കാര്യത്തില്‍ ഗൗരവമായി ഇതുവരെ ഇടപെട്ടിട്ടില്ല. ഇത് ഏറെ പ്രതിഷേധാര്‍ഹമാണ്. ഓഫീസ് തിരൂരില്‍ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇനിയെങ്കിലും ജില്ലയിലെ എംപി തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ അറിയിച്ചു.

error: Content is protected !!