മൂന്നിയൂരിൽ മുസ്ലിം ലീഗ് കമ്മറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ കൈമാറി

തിരൂരങ്ങാടി : മൂന്നിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ കൈമാറി. താക്കോൽ ദാനം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് മലയിൽ മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബക്കർ ചെർന്നൂർ, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഫ്സലുറഹ്മാൻ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ. അസീസ്, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ജാഫർ ചേളാരി, വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി കെ സുബൈദ ,മണ്ഡലം ജനറൽ സെക്രട്ടറി കുട്ടശ്ശേരി ഷരീഫ , പഞ്ചായത്ത് ഭാരവാഹികളായ പി പി മുനീറ എം.എം ജംഷീന, എന്നിവർ പ്രസംഗിച്ചു.

പി എം കെ തങ്ങൾ, എംഎം മുഹമ്മദ്, സിഎച്ച്.അബ്ദുറഹിമാൻ, റഷീദ് ഉസ്താദ്, മലയിൽ മൊയ്തീൻകുട്ടി, കെ ടീ ഹസ്സൻകോയ, സി എച്ച് മൻസൂർ, മലയിൽ കോയ, ജംഷീദ് പുന്നശ്ശേരി, എ പി . സമദ്, ടീ പി സഫിയ, കെ നഫീസ , അഡ്വ കഫീൽ, ഇജാസ് എന്നിവർ നേതൃത്വം നൽകി.

വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി സി എച്ച് ജലിൽ സ്വാഗതവും, ട്രഷറർ എം എം കബീർ നന്ദിയും പറഞ്ഞു.

error: Content is protected !!