Saturday, August 30

എം.എസ്.എഫ് മലപ്പുറം ജില്ലാ സമ്മേളനം സെപ്തംബർ 2 മുതൽ 21 വരെ, പ്രഖ്യാപനം നടത്തി

മലപ്പുറം: ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ സമ്മേളനം സെപ്തം: 2 മുതൽ 21 വരെ നടക്കും. വിവിധ സ്ഥലങ്ങളിൽ വെച്ചാണ് സമ്മേളനം നടത്തപ്പെടുന്നത്. സമ്മേളനത്തിൻ്റെ ഭാഗമായി ബാല സംഗമം, പ്രൊഫഷണൽ മീറ്റ്, സാംസ്കാരിക സംഗമം വിദ്യാർത്ഥിനി സമ്മേളനം, തലമുറ സംഗമം, പ്രതിനിധി സമ്മേളനം, വിദ്യാർത്ഥി മഹാറാലി, പൊതുസമ്മേളനം എന്നിവയാണ് സംഘടിപ്പിക്കുന്നത്. 16 നിയോജക മണ്ഡലം സമ്മേളനം പൂർത്തിയാക്കിയാണ് ജില്ലാ സമ്മേളനം നടത്തപ്പെടുന്നത്. സമ്മേളന പ്രഖ്യാപന കൺവെൻഷൻ മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.ടി.അഷ്റഫ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിമാരായ പി.എ.ജവാദ്, അഡ്വ: കെ.തൊഹാനി, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായിൽ, അഡ്വ: കമറുസമാൻ, എൻ.കെ.അഫ്സൽ, ടി.പി.നബീൽ, നവാഫ് കള്ളിയത്ത്, ഷിബി മക്കരപ്പറമ്പ്, വി.പി.ജസീം, സി.പി.ഹാരിസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജലീൽ കാടാമ്പുഴ, ഡോ: അനസ് പൂക്കോട്ടൂർ, ഡോ: ഫായിസ് അറക്കൽ, കെ.എ.ആബിദ് റഹ്‌മാൻ, ടി.പി.ഫിദ, ആദിൽ ചേലേമ്പ്ര, ശാക്കിർ മങ്കട, സുഫിയാൻ വില്ലൻ എന്നിവർ പങ്കെടുത്തു.

error: Content is protected !!