തിരൂരങ്ങാടി : ഐക്യം, അതിജീവനം, അഭിമാനം എന്ന ശീർഷകത്തിൽ എം എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ തിരൂരങ്ങാടി നഗരസഭയിൽ തുടക്കമായി. മുനിസിപ്പൽ കമ്മിറ്റിക്ക് കീഴിൽ വിവിധ യൂണിറ്റ് കമ്മിറ്റികളാണ് ക്യാമ്പയിന് നേതൃത്വം നൽകുന്നത്. പൂർണമായും ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് മെമ്പർഷിപ്പ്.
കക്കാട് തൂക്കുമരം ഭാഗത്ത് കാരടൻ നസൽ അഹമ്മദിനെ ബാലകേരള മെമ്പർഷിപ്പ് നൽകി മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി കെ. മുഈനുൽ ഇസ്ലാം ഉദ്ഘാടനം നിർവഹിച്ചു. പി കെ അസറുദ്ധീൻ, ഇസ്ഹാഖ് കാരാടൻ, ജാഫർ സി കെ, മൂസക്കുട്ടി .കെ എന്നിവർ സംബന്ധിച്ചു.