വേങ്ങര : വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് വേങ്ങര മണ്ഡലം കമ്മിറ്റി ഡിസംബര്‍ 15 ഞായറാഴ്ച വൈകുന്നേരം 4 30ന് വേങ്ങര സബാഹ് സ്ക്വയറില്‍ ‘തൗഹീദ് ഇസ്ലാമിന്റെ ജീവന്’ എന്ന പ്രമേയത്തില്‍ മുജാഹിദ് ആദര്‍ശ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സമ്മേളനത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളുമായി മണ്ഡലത്തിലെ വിവിധ ശാഖകളില്‍ പൊതുസമ്മേളനങ്ങളും കുടുംബ സംഗമങ്ങളും വനിതാ സമ്മേളനങ്ങളും നടക്കുകയുണ്ടായി. സമ്മേളനത്തിന്റെ ഭാഗമായി ഇരുപതിനായിരത്തോളം വീടുകളില്‍ സൗഹൃദ സന്ദര്‍ശനം നടത്തുന്നു. സമ്മേളനത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡണ്ട് പിഎന്‍ അബ്ദുല്ലത്തീഫ് മൗലവി, കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്, ഹുസൈന് സലഫി, ഫൈസല്‍ മൗലവി പുതുപ്പറമ്പ്, ശിഹാബ് എടക്കര, ടി കെ അഷ്റഫ്, ഹനീഫ ഓടക്കല്‍ എന്നിവര്‍ പ്രസംഗിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ വേങ്ങര മണ്ഡലം സെക്രട്ടറി അബ്ദുല്ലത്തീഫ് കുറ്റൂര്‍, സഹ ഭാരവാഹികളായ പികെ അമീനുള്ള, എംകെ മൊയ്തീന്‍കുട്ടി, സിഎം ഇഖ്ബാല്‍ , കെഎംഎ മജീദ്, ശിഹാബ് ഇകെ എന്നിവര്‍ പങ്കെടുത്തു.